Thursday 30 November 2023 10:18 AM IST : By സ്വന്തം ലേഖകൻ

ഉര്‍വശിയുടെ ഭര്‍ത്താവ് സംവിധായകനാകുന്നു: ‘എൽ ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്’ വരുന്നു

urvashi

മലയാളത്തിന്റെ പ്രിയനടി ഉര്‍വശിയുടെ ഭര്‍ത്താവ് ശിവപ്രസാദ് സിനിമ സംവിധാന രംഗത്തേക്ക്. ശിവപ്രസാദ് (ശിവാസ്) എഴുതി സംവിധാനം ചെയ്യുന്ന ‘എൽ ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി.

എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉര്‍വശിയാണ്.

ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ അവതരിപ്പിക്കുന്ന ഉർവശിയോടൊപ്പം ഹൃദയം എന്ന ചിത്രത്തിലൂടെ സുപരിചിതനായ കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, കോട്ടയം രമേഷ് എന്നിവരും വേഷമിടുന്നു.

അനിൽ നായർ ആണ് ഛായാഗ്രഹണം. അൻവർ അലി എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു. എഡിറ്റിംഗ് – ഷൈജൽ.