Friday 20 November 2020 11:57 AM IST : By സ്വന്തം ലേഖകൻ

‘ഗ്ലാമർ റോളുകൾ ചെയ്യില്ലെന്നുള്ള തീരുമാനം മറ്റ് ഭാഷകളിൽ അഭിനയിക്കാൻ ബുദ്ധിമുട്ടായി വന്നു, അപ്പോളാണ് കമൽ ഹാസ്സൻ പുതിയ ട്രെൻഡുമായി വന്നത്’ ; കോമഡി റോളുകളിലേ അനായാസതയെ പറ്റി നടി ഉർവശി

urur

സൊററെയ് പോട്ര്, മൂക്കുത്തി അമ്മൻ എന്നീ സിനിമകളിലൂടെ നടിമാരിൽ എവർഗ്രീൻ സൂപ്പര്സ്റ്റാർ താൻ തന്നെയെന്നു വീണ്ടും ഉറപ്പിക്കുകയാണ് ഉർവശി. രണ്ടു സിനിമകളിലെയും ഉർവശിയുടെ അഭിനയം പ്രേക്ഷകർ വാനോളം പുകഴ്ത്തുമ്പോൾ കോമഡി റോളുകളിൽ മികവ് കാട്ടാൻ കമൽ ഹാസ്സൻ സഹായിച്ച കഥ ഉർവശി പറയുകയാണ്. ഭരദ്വാജ് രങ്കനുമായി ഫിലിം കംപാനിയൻ സൗത്തിന്റെ അഭിമുഖത്തിലാണ് ഉർവശി രസകരമായ അനുഭവം തുറന്നു പറഞ്ഞത്.

‘ഗ്ലാമർ റോളുകൾ ചെയ്യില്ല , ഡബിൾ മീനിങ് ഡയലോഗുകൾ പറയില്ല, ഇൻറ്റീമേറ്റ് സീനുകളില്‌‍‍ അഭിനയിക്കില്ല എന്നൊക്കെയുള്ള തീരുമാനങ്ങൾ ഞാൻ ആദ്യമേ എടുത്തിരുന്നു. മലയാളത്തിൽ അഭിനയിക്കുമ്പൊ ഇതൊന്നും പ്രശ്നമേ ആയിരുന്നില്ല. പക്ഷേ, മറ്റു ഭാഷകളിൽ അതൊരു വലിയ ബുദ്ധിമുട്ടായി വന്നു. ഈ സീനുകളൊന്നും ഇല്ലാതെ എങ്ങനെയാണ് നായികയായി അഭിനയിക്കുക, ഒരു നായിക ഇതൊക്കെ ചെയ്യേണ്ടതല്ലേ എന്നെല്ലാം പലരും പറയാൻ തുടങ്ങി. എന്തു ചെയ്യണം എന്നു വ്യക്തമല്ലാത്തൊരു സമയമായിരുന്നു അത്. ഗ്ലാമർ റോളുകളിൽ അഭിനയിക്കില്ലെന്ന തീരുമാനം മറ്റ് ഭാഷകളിലൊരു ബുദ്ധിമുട്ടായി വന്നു. ആ സമയത്താണ് കമൽഹാസ്സൻ ‘മൈക്കിൾ മദനൻ കാമരാജൻ’ സിനിമ ചെയ്യുന്നത്. അവിടെ കമൽ ഹാസ്സൻ ഒരു ട്രെൻഡ് തുടങ്ങി.

വളരെ നിഷ്കളങ്കരായ കഥാപാത്രങ്ങളിലൂടെ, അവരുടെ സ്വാഭാവിക പ്രകടനത്തിലൂടെ തമാശ കൊണ്ടുവരാൻ ഒരു ശ്രമം. അതിലെ കോമഡി റോള് എനിക്കായി അദ്ദേഹം മാറ്റിവച്ചു. ആ സിനിമയിലെ ലവ് സീനുകളൊന്നും നമുക്ക് അത്തരത്തിൽ തോന്നില്ല, കുഞ്ഞുകുട്ടികളുടെ തമാശയായെ അനുഭവപ്പെടൂ. അദ്ദേഹം എന്നോട് പറഞ്ഞു, നടിമാര് തമാശ റോളുകൾ ചെയ്യുന്നത് കുറവാണ്. അതിൽ നായികമാർ കോമഡി ചെയ്യുന്നത് വളരെ കുറവാണ്. നീയൊരു നല്ല നടിയാണ്, നല്ല ചിരയാണ്. നിനക്ക് വളരെ നന്നായി തമാശ ചെയ്യാൻ കളിയും, നീ ആ ട്രാക് പിടിച്ചോളൂ. അങ്ങനെ ചെയ്തു തുടങ്ങിയാൽ നിനക്ക് ഏത് പ്രായത്തിലും , വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ കഴിയും. എന്റെ ശബ്ദം എനിക്കൊരു  പ്ലസ് പോയന്റാണെന്ന് പറഞ്ഞ് അദ്ദേഹം നിർബന്ധിച്ചിട്ടാണ് ആ സിനിമയില് ഡബ്ബ് ചെയ്യ്തത് പോലും ’ ഉർവശി പറയുന്നു

സ്ക്രിപ്റ്റ് വായിച്ചുകൊടുക്കാതെ, സീൻ  പറഞ്ഞു കൊടുത്ത് അഭിനയിക്കാൻ പഠിപ്പിച്ച ഭാഗ്യരാജ് സാർ എന്റെ ഗുരുവാണ്. അതുപോലെ എന്റേതായ നിലയിൽ അഭിനയിക്കാൻ അവസരം ഒരുക്കി തന്നത്ിൽ കമൽ ഹാസ്സനും എന്റെ ഗുരുസ്ഥാനീയനാണെന്നും ഉർവശി പറയുന്നു.

Tags:
  • Movies