Monday 01 April 2019 02:41 PM IST : By സ്വന്തം ലേഖകൻ

മുകേഷിന്റെ മകനൊപ്പം നായികയായി നസ്രിയയെപ്പോലൊരു സുന്ദരി

varsha_shravan

നടൻ മുകേഷിന്റെ മകൻ സണ്ണി എന്നു വിളിക്കുന്ന ശ്രാവണും സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. കല്യാണം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ശ്രാവണിനൊപ്പം നായികയായി എത്തുന്നത് നസ്രിയ നസിമിന്റെ സൂപ്പർ ഡബ്സ്മാഷുകൾ ചെയ്ത് സോഷ്യൽമീഡിയയിൽ താരമായ സുന്ദരി വർഷ ബൊല്ലമ്മയാണ്. ചിത്രത്തിൽ മുകേഷും അഭിനയിക്കുന്നുണ്ട. നസ്രിയയുമായി മുഖഛായയുള്ള വർഷയുമായുള്ള ‘കല്യാണ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. റാസല്‍ഖൈമയില്‍ ഡോക്ടറായി ജോലി ചെയ്യുകയാണ് ശ്രാവൺ.

vars

ബിജു മേനോൻ നായകനാക്കി ’സാള്‍ട്ട് മാംഗോട്രീ’ എന്ന ചിത്രം സംവിധാനം ചെയ്ത രാജേഷ് നായരാണ് ഈ ചിത്രവും സംവിധാനം ചെയുന്നത്. ‘കല്യാണ’ത്തിന്റെ പൂജ 16ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് നടന്നു. ചിത്രത്തിന്റെ പൂജ വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥി ആയി. വേർപിരിഞ്ഞിട്ടും മുൻഭാര്യ സരിതയും മുകേഷും വേദിയിൽ ഒ്നനിച്ചെത്തിയാണ് മകനെ അനുഗ്രഹിച്ചത്. പുതുമുഖമായ വര്‍ഷയും പൂജയിൽ തിളങ്ങി. ഏറെ ആകാഷയോടെയാണ് ചിത്രത്തെകാണുന്നത് എന്ന വർഷ പറഞ്ഞു.  ഈ മാസം 19 ന് ചിത്രീകരണം ആരംഭിക്കും.  

varsha
sari