Monday 20 January 2020 02:51 PM IST : By സ്വന്തം ലേഖകൻ

ലൂസിഫറോ ഉണ്ടയോ ? അതോ നിങ്ങളുടെ ‘മികച്ച സിനിമ’ മറ്റൊന്നാണോ ? വോട്ടിങ്ങിൽ കടുത്ത മത്സരം

vfa-film

വ്യത്യസ്തങ്ങളായ ഒരുപിടി മികച്ച സിനിമകൾ മലയാളത്തിന് ലഭിച്ച വർഷമാണ് 2019. എല്ലാവിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന, ആശയത്തിലും അവതരണത്തിലും വേറിട്ടു നിന്ന ഈ സിനിമകളൊക്കെ തിയറ്ററുകളിൽ പ്രേക്ഷകരെ എത്തിച്ചവയാണ്. അതുകൊണ്ടു തന്നെ ‘വനിത ഫിലിം അവാർഡ്സ് 2020’ ൽ മികച്ച സിനിമയ്ക്കുള്ള വോട്ടിങ്ങിൽ കടുത്ത മത്സരമാണ് നടക്കുന്നത്.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ, മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട എന്നിവയ്ക്കൊപ്പം വൈറസ്, കുമ്പളങ്ങി നൈറ്റ്സ്, ഫൈനൽസ്, ഉയരെ, തണ്ണീർ മത്തൻ ദിനങ്ങൾ, തമാശ, വികൃതി, ആൻഡ്രോയ്സ് കുഞ്ഞപ്പൻ തുടങ്ങി ഒരുകൂട്ടം മികച്ച സിനിമകൾ മത്സരരംഗത്തുണ്ട്. അതുകൊണ്ടു തന്നെ പ്രേക്ഷകരുടെ വോട്ടിങ് കൂടുതൽ ശ്രദ്ധേയോടെയാകും.

മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചലച്ചിത്ര പുരസ്കാരമാണ് ‘വനിത’യുടെത്. ഓരോ വിഭാഗത്തിലും, പോയ വർഷത്തെ മികച്ചവരെ തിരഞ്ഞെടുക്കാനുള്ള അവസരം പ്രേക്ഷകർക്ക് തന്നെയായത് അതിന്റെ ആവേശം ഇരട്ടിയാകുന്നു. ഓരോ വിഭാഗത്തിലേക്കുമുള്ള മികച്ചവരെ തിരഞ്ഞെടുക്കാൻ ഇക്കുറിയും വോട്ടിങ്ങില്‍ കടുത്ത മത്സരമാണ് നടക്കുന്നത്.

2019 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ റിലീസ് ചെയ്ത സിനിമകളിൽ നിന്നു മികച്ച സിനിമ, ജനപ്രിയ സിനിമ, മികച്ച സംവിധായകൻ, മികച്ച നടൻ, ജനപ്രിയ നടൻ, മികച്ച നടി, ജനപ്രിയ നടി, മികച്ച സഹനടൻ, മികച്ച സഹനടി, മികച്ച ഹാസ്യനടൻ, മികച്ച വില്ലൻ, മികച്ച താരജോടി, മികച്ച പുതുമുഖ സംവിധായകൻ, മികച്ച പുതുമുഖ നടൻ, മികച്ച പുതുമുഖനടി, സ്പെഷൽ പെർഫോമൻസ് അവാർഡ് (നടൻ), സ്പെഷൽ പെർഫോമൻസ് അവാർഡ് (നടി), മികച്ച സംഗീത സംവിധായകൻ, മികച്ച ഗായകൻ, മികച്ച ഗായിക, മികച്ച ഗാനരചയിതാവ്, മികച്ച നൃത്തസംവിധായകൻ, മികച്ച ക്യാമറാമാൻ, മികച്ച തിരക്കഥാകൃത്ത് എന്നിവരെ തിരഞ്ഞെടുക്കുക. വനിത ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മലയാള സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവനയെ മുൻനിർത്തി നൽകുന്നതാണ്. വ്യക്തിയുടെ മുൻവർഷങ്ങളിലെ നേട്ടങ്ങളും സേവനങ്ങളും പരിഗണിക്കാവുന്നതാണ്.

∙ ഒാരോ വിഭാഗത്തിലും ഏറ്റവും മികച്ചത് എന്ന് നിങ്ങള്‍ക്ക് തോന്നുന്നത് അതതിന്റെ കോളത്തിൽ പൂരിപ്പിക്കുക.

∙ ഒാരോ കോളത്തിൽ ഒന്നിലധികം പേരുകൾ രേഖപ്പെടുത്തിയാൽ അസാധുവാകും

∙ നിങ്ങളുടെ പേരും വിലാസവും ഫോൺനമ്പറും കൃത്യമായി രേഖപ്പെടുത്തണം.

∙ ഒാരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ വോട്ട് നേടിയവരെ കംപ്യൂട്ടറിന്റെ സഹായത്തോടെ കണ്ടെത്തിയാണ് അവാര്‍ഡ് നിശ്ചയിക്കുക.

∙ മികച്ച സിനിമ, ജനപ്രിയ സിനിമ എന്നിവയ്ക്കുള്ള അവാര്‍‍ഡ് സിനിമയുെട നിർമാതാവിനും സംവിധായകനും നൽകുന്നതാണ്.

∙ അവാർഡ് സംബന്ധിച്ച അന്തിമ തീരുമാനം എം.എം .പബ്ലിക്കേഷനിൽ നിക്ഷിപ്തമായിരിക്കും.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്കും വോട്ട് ചെയ്യാം