ADVERTISEMENT

തെലുങ്ക് സിനിമയിലെ സൂപ്പർതാരവും രാഷ്ട്രീയ നേതാവുമായ നന്ദമൂരി ബാലകൃഷ്ണയ്ക്കൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ച് മലയാളനടനും നിർമാതാവുമായ വിജയ് ബാബു. ലവ് ഇമോജിക്കൊപ്പം ‘ബാലയ്യ’ എന്നു കുറിച്ചാണ് വിജയ് ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ചിത്രം ഇതിനകം വൈറൽ ആണ്.

തെലുങ്ക് സിനിമയിലെ ഇതിഹാസവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എൻ.ടി.ആറിന്റെ മകൻ കൂടിയായ ബാലകൃഷ്ണ തെലുങ്കിലെ എക്കാലത്തേയും വലിയ താരങ്ങളിൽ ഒരാളാണ്. ചിരഞ്ജീവി–ബാലയ്യ താരദ്വയമാണ് ഒരുകാലത്ത് തെലുങ്ക് സിനിമയിൽ പരസ്പരം മത്സരിച്ചിരുന്നത്. എന്നാൽ അതിഭാവുകത്വം നിറഞ്ഞ രംഗങ്ങളിലെ ബാലയ്യയുടെ അഭിനയം വൻ ട്രോൾ മെറ്റീരിയലായതോടെ മലയാളി പ്രേക്ഷകർക്ക് അദ്ദേഹം കൂടുതൽ സുപരിചിതനായ‌ി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT