Friday 14 February 2025 09:45 AM IST : By സ്വന്തം ലേഖകൻ

‘ആന്റണി പെരുമ്പാവൂർ പറഞ്ഞിരിക്കുന്ന പല കാര്യത്തോടും അതുകൊണ്ടു തന്നെ ഞൻ യോജിക്കുന്നു...’: കുറിപ്പ് പങ്കുവച്ച് വിനയൻ

vinayan

സിനിമ മേഖലയിലെ പ്രതിസന്ധികളുമായി ബന്ധപ്പെട്ടുള്ള നിർമാതാവ് ജി.സുരേഷ് കുമാറിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയ നിർമാതാവ് ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി സംവിധായകൻ വിനയൻ.

‘മലയാള സിനിമാ മേഖലയിൽ പരിഹരിക്കപ്പെടേണ്ടതായ നിരവധി ഇഷ്യൂസ് ഉണ്ടെന്നുളളത് സത്യമാണ്, പ്രത്യേകിച്ച് സർക്കാരിന്റെ വിനോദ നികുതി പോലുള്ളവ... അതിനെപ്പറ്റിയൊക്കെ നിർമ്മാതാവ് സുരേഷ്കുമാർ കഴിഞ്ഞ ദിവസം പ്രതികരിച്ചതിലും തെറ്റില്ല. അദ്ദഹം ഒരു സീനിയർ നിർമ്മാതാവാണ്. വ്യക്തിപരമായി അഭിപ്രായം പറയാം പക്ഷേ നിർമ്മാതാക്കളുടെ സംഘടന ജൂൺ മാസം മുതൽ സമരം ചെയ്യുന്നു എന്നൊക്കെ പറയേണ്ടത് ആ സംഘടനയുടെ ജനറൽബോഡി വിളിച്ചു കൂട്ടി തീരുമാനിച്ച ശേഷം സംഘടനയുടെ പ്രസിഡന്റോ സെക്രട്ടറിയോ അല്ലേ ? ആണ് എന്ന കാര്യത്തിൽ സംശയമില്ല... അവർ സജീവമായി ഇവിടുണ്ടല്ലോ ?

നിർമ്മാതാവ് ശ്രീ ആന്റണി പെരുമ്പാവൂർ ഈ എഫ് ബി പോസ്റ്റിൽ പറഞ്ഞിരിക്കുന്ന പല കാര്യത്തോടും അതുകൊണ്ടു തന്നെ ഞൻ യോജിക്കുന്നു...’.– വിനയൻ ഫെയ്സ്ബുക്കിൽ കുറിച്ചു.