Thursday 17 September 2020 09:40 AM IST : By സ്വന്തം ലേഖകൻ

എവിടെയായിരുന്നു ഇത്ര കാലം...! വിനീതിന്റെ സംഗീതത്തിൽ പാടി ദിവ്യ: ‘ഉയർന്നു പറന്നു...’ ഏറ്റെടുത്ത് ആസ്വാദകർ: വിഡിയോ

vineeth

വിനീത് ശ്രീനിവാസൻ വരികളെഴുതി സംഗീതം പകർന്ന ഗാനം ആലപിച്ച് താരത്തിന്റെ ഭാര്യ ദിവ്യ. ദിവ്യ പാടിയ ഉയർന്നു പറന്നു എന്ന ഗാനത്തിന്റെ വിഡിയോ വിനീത് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. പാട്ട് ഇതിനോടകം ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു.

ഭാര്യ ദിവ്യ ആദ്യമായി പാടി റെക്കോർഡ് ചെയ്ത ഗാനം ഏറെ അഭിമാനത്തോടെയാണ് വിനീത് പങ്കുവച്ചിരിക്കുന്നത്. പാട്ടിന് സംഗീതമൊരുക്കി സംഗീതസംവിധാന രംഗത്തേക്കും കടന്നിരിക്കുകയാണ് അദ്ദേഹം.

കുറച്ചുദിവസങ്ങൾക്കു മുൻപ് ദിവ്യ പാട്ടുപാടുന്ന ഒരു വീഡിയോയും വിനീത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.