ADVERTISEMENT

നടൻ ഉണ്ണി മുകുന്ദൻ നായകനും നിർമാതാവുമാകുന്ന ‘മേപ്പടിയാൻ’ സിനിമയ്ക്ക് ആശംസകളുമായി സംവിധായകൻ വിനോദ് ഗുരുവായൂർ. ലോഹിതദാസിന്റെ അനുഗ്രഹം ഉണ്ണിക്ക് എപ്പോഴും ഉണ്ടെന്നും അവനാഗ്രഹിച്ച ജീവിതം അവൻ നേടുമെന്നും വിനോദ് ഗുരുവായൂർ കുറിച്ചു.

വിനോദ് ഗുരുവായൂരിന്റെ കുറിപ്പ് –

ADVERTISEMENT

‘മേപ്പടിയാൻ  റിലീസ് ചെയ്യുകയാണ്. ഉണ്ണിമുകുന്ദൻ നായകനും, നിർമാണവും നിർവഹിക്കുന്ന സിനിമ. വർഷങ്ങൾക്കു മുൻപ് ലക്കിടിയിൽ ലോഹിതദാസ് സാറിന്റെ ചിതക്കു മുൻപിൽ നിന്ന് പൊട്ടിക്കരയുന്ന ഉണ്ണി എന്നും എന്റെ മനസ്സിലുണ്ട്. അന്ന് ആരും ഉണ്ണിയെ തിരിച്ചറിയില്ല.. അടുത്ത് ചെന്ന്  സമാധാനിപ്പിക്കുമ്പോൾ ഒരു കൊച്ചു കുട്ടിയെ പോലെ ഉണ്ണി തേങ്ങുകയായിരുന്നു.  ആ സമയങ്ങളിൽ ഉണ്ണി ഞങ്ങളോടൊപ്പം തന്നെ  ആയിരുന്നു. ഒരുപാടു ദിവസങ്ങൾ  ലക്കിടിയിലെ വീട്ടിൽ ഉണ്ണിയുണ്ടാകും. സാറിന്റെ പുതിയ സിനിമ യിൽ വളരെ നല്ല വേഷമായിരുന്നു  ഉണ്ണിക്ക്.  അന്നും ബസ്സിൽ ഒരു കുടയുമായി വരുന്ന ഉണ്ണിയെ ഞാൻ ഇന്നും ഓർക്കുന്നു. 

ലോഹിസാർ പെട്ടെന്ന് പോയപ്പോൾ തന്റെ സിനിമ മോഹം  അവിടെ അവസാനിച്ചെന്നു കരുതിയ ഉണ്ണിയെ ഞാൻ സമാധാപ്പിച്ചത്    ഒരേ ഒരു വാക്കിലായിരുന്നു. നിനക്ക് ലോഹിസാറിന്റെ അനുഗ്രഹമുണ്ട്. നിന്നെ ഒരുപാടു ഇഷ്ടമായിരുന്നു സാറിനു, അതുകൊണ്ട് സിനിമയിൽ നീ ഉണ്ടാകും... അതിപ്പം സത്യമായി. നടനോടൊപ്പം പ്രൊഡ്യൂസർ കൂടി ആയി.. എനിക്കറിയാം ഉണ്ണിയെ.. അവനാഗ്രഹിച്ച  ജീവിതം  അവൻ നേടും... ലോഹിസാറിന്റെ അനുഗ്രഹം അവനോടൊപ്പം ഉണ്ട്’. –വിനോദ് ഗുരുവായൂർ പറഞ്ഞു.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT