വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ വൻവിജയം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ വിനീതിന് നന്ദി അറിയിച്ച് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് ശ്രദ്ധേയമാകുന്നത്.
‘നീ എന്ത് കഥ പറഞ്ഞാലും എനിക്ക് ഇഷ്ടപെടാനുള്ള കാരണം ഇപ്പൊ മനസിലായില്ലേ ചേട്ടാ... നിങ്ങള്‍ സ്‌നേഹത്തിനും പിന്തുണയ്ക്കും എല്ലാവര്‍ക്കും നന്ദി...’എന്നാണ് പാക്ക് അപ്പ് എന്ന് എഴുതിയ ക്ലാപ് ബോര്‍ഡ് പിടിച്ച് വിനീതിന് ഒപ്പമുള്ള തന്റെ ഒരു ചിത്രം പങ്കുവച്ച് വിശാഖ് കുറിച്ചത്.
നിവിന്‍ പോളി, പ്രണവ് മോഹൻലാൽ, ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗീസ്, ബേസിൽ ജോസഫ് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.