ബ്ലാക്ക് ഡ്രസ്സില്‍ സ്റ്റൈലിഷ് ലുക്കിൽ വിസ്മയ, ആവേശത്തോടെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Mail This Article
×
സ്റ്റൈലിഷ് ലുക്കിലുള്ള തന്റെ മനോഹരചിത്രങ്ങള്‍ പങ്കുവച്ച് നടൻ മോഹൻലാലിന്റെ മകൾ വിസ്മയ. സ്‌മോകി ദ ആര്‍ട്ടിസ്റ്റ് എന്ന ഫൊട്ടോഗ്രഫറാണ് ജലാശയത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ബ്ലാക്ക് ഡ്രസ്സില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരപുത്രി ചിത്രങ്ങളിൽ.
സിനിമ രംഗത്തേക്കെത്തിയിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് വിസ്മയ എന്ന മായ. എഴുത്തും വായനയും യാത്രകളും ക്ലേ ആര്‍ട്ടും ഒക്കെയാണ് വിസ്മയയുടെ ഇഷ്ടങ്ങൾ. ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ്’ എന്ന പുസ്തകം എഴുതിയിട്ടുണ്ട്.