‘ആകാശഗംഗ 3.0’! വെള്ള സാരിയും ഭയപ്പെടുത്തും നോട്ടവുമായി അനാർക്കലി: ചിത്രം വൈറൽ
Mail This Article
×
മലയാളത്തിന്റെ ശ്രദ്ധേയയായ യുവനായികയാണ് അനാർക്കലി മരക്കാർ. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഏറ്റവും പുതിയ ഒരു ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
‘ആകാശഗംഗ 3.0’ എന്ന ക്യാപ്ഷനോടെയാണ് വെള്ള സാരി ഉടുത്തുള്ള തന്റെ ചിത്രം അനാർക്കലി പങ്കുവച്ചിരിക്കുന്നത്.
നിലപാടുകൾ കൊണ്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന താരം കൂടിയാണ് അനാർക്കലി.
2016 ൽ പുറത്തിറങ്ങിയ ‘ആനന്ദം’ ആണ് അനാർക്കലിയുടെ ആദ്യ ചിത്രം. തുടർന്ന് ‘വിമാനം’, ‘മന്ദാരം’, ‘മാർക്കോണി മത്തായി’, ‘ഉയരെ’ തുടങ്ങിയ ചിത്രങ്ങളിലും അനാർക്കലി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.