ADVERTISEMENT

ജനനം മുതൽ മരണം വരെയുള്ള ഒരു പെൺകുട്ടിയുടെ ജീവിതത്തിന്റെ കഥപറയുന്ന  ‘സെൻട്രിഫ്യൂഗൽ’ എന്ന ഷോർട് ഫിലിം ശ്രദ്ധനേടുന്നു. ഒരു മിനിറ്റ് ദൈർഘ്യത്തിലൂടെ ഈ കൺസെപ്റ്റ് പറഞ്ഞു തീർക്കുന്നു എന്നതാണ് ഷോർട് ഫിലിമിന്റെ പ്രത്യേകത.  പത്തൊൻപത് വയസ്സുകാരനും ഇരിങ്ങാലക്കൂട സ്വദേശിയുമായ ആദിത്യ പട്ടേലിന്റെ ഷോർട് ഫിലിമിലെ സ്ത്രീ ജീവിതത്തിന്റെ ദൃശ്യാവിഷ്കാരം സിനിമാ പ്രേമികളുടെ ശ്രദ്ധപിടിച്ചു പറ്റുകയാണ്. ‘കോളജ് അസൈൻമെന്റിനായി ഒരു തീം അന്വേഷിച്ചു നടന്നപ്പോളാണ്, പുരുഷൻ കാരണം സ്ത്രീകൾക്ക് സംഭവിക്കുന്ന ബുദ്ധിമുട്ടുകളെ പറ്റിയായാലോ കഥയെന്ന ആശയം ഉണ്ടാകുന്നത്’. സെൻട്രിഫ്യൂഗലിന്റെ തിരക്കഥാകൃത്തും ആദിത്യന്റെ അമ്മയും കൂടിയായ ഹേന ചന്ദ്രൻ പറയുന്നു.  സീരിയസ് വിഷയം കൈകാര്യം ചെയ്യുമ്പോഴും മെലോഡ്രാമയിലേക്ക് വീഴാതെ ഷോർട് ഫിലിമിനെ രസകരമാക്കി നിർത്തുന്നുണ്ട് ആദിത്യ. സംവിധാനത്തോടൊപ്പം തന്നെ എഡിറ്റിങ്ങും സിനിമാറ്റോഗ്രഫിയും നിർവഹിച്ചിരിക്കുന്നതും ആദിത്യയാണ്.

വിഡിയോ കാണാം :

ADVERTISEMENT
ADVERTISEMENT
ADVERTISEMENT