‘പൂർണ്ണഭേദം ആയില്ലെങ്കിലും ബസന്തി വിശ്രമത്തിനായി വീട്ടിലേക്ക്’! ഭാര്യ ആശുപത്രി വിട്ടതിന്റെ സന്തോഷം പങ്കുവച്ച് കൂട്ടിക്കൽ ജയചന്ദ്രൻ
Mail This Article
×
നടനും മിമിക്രി കലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യ ബസന്തി കോവിഡ് ബാധിതയായി, അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. കൂട്ടിക്കൽ ജയചന്ദ്രൻ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചത്. ഇപ്പോഴിതാ, ഭാര്യ ആശുപത്രി വിട്ടതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. ‘പൂർണ്ണഭേദം ആയില്ലെങ്കിലും പത്നി വിശ്രമത്തിന് വീട്ടിലേക്ക്! ഒപ്പം നിൽക്കുന്നവർക്കും, മാധ്യമങ്ങൾക്കും, ആശുപത്രി ജീവനക്കാർക്കും, അകലങ്ങളിൽ ഇരുന്നു മനസ്സ് നൽകിയവർക്കും ഞങ്ങളുടെ ഹൃദയപൂർവ്വ നന്ദി...എല്ലാവരും ഒരുപാട് ശ്രദ്ധിക്കുക’ എന്നാണ് താരം ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.