ADVERTISEMENT

തനിക്കു വേണ്ടി മക്കളും ഭാര്യയും ചേർന്നൊരുക്കിയ മനോഹരമായ പിറന്നാള്‍ ആഘോഷത്തിന്റെ സന്തോഷം കുറിച്ച്, ചിത്രങ്ങൾ പങ്കുവച്ച് നടൻ ജോജു ജോർജ്. താരത്തിന്റെ 43-ാം ജന്മദിനമായിരുന്നു ഇന്നലെ.

സൂപ്പർമാൻ തീമിലുള്ള കേക്കാണ് മക്കൾ അച്ഛനായി ഒരുക്കിയത്. കേക്കിനു മുകളിലായി സൂപ്പർ ഡാഡ് എന്നെഴുതിയിരുന്നു. ഇഷാൻ. ഇവാൻ, സാറ എന്നിങ്ങനെ മൂന്നു മക്കളാണ് ജോജു–അബ്ബ ദമ്പതികൾക്ക്.

ADVERTISEMENT

താരങ്ങളും ആരാധകരും ജോജുവിന് ആശംസകൾ നേർന്നു. തുറമുഖം, ഒറ്റക്കൊമ്പൻ, ഒരു താത്വിക അവലോകനം, തുറമുഖം, പീസ്, സ്റ്റാർ, മധുരം എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന ജോജുവിന്റെ ചിത്രങ്ങൾ.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT