ADVERTISEMENT

സ്റ്റൈലിഷ് ലുക്കുള്ള വേഷങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ നടനാണ് ജിനു ജോസഫ്. ഭീമന്റെ വഴി എന്ന ചിത്രത്തിൽ തന്റ സ്ഥിരം വേഷങ്ങളിൽ നിന്നു മാറി, വൻ മേക്കോവറിലാണ് താരം. ചിത്രം ശ്രദ്ധ നേടുമ്പോൾ, ജിനുവിന്റെ വേഷവും കയ്യടി സ്വന്തമാക്കുന്നു.

ഇപ്പോഴിതാ, ഒരു യൂ ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ തന്റെ പ്രണയത്തെക്കുറിച്ച് താരം മനസ്സ് തുറന്നിരിക്കുന്നു.

ADVERTISEMENT

പ്രണയ വിവാഹമായിരുന്നു. ബാംഗ്ലൂരില്‍ വച്ചാണു ലിയയെ ആദ്യം കണ്ടത്. പിന്നീട് പരിചയപ്പെട്ടു. പ്രണയത്തിലായി. ലിയയ്ക്ക് ജിനുവിനെക്കാൾ പതിന്നാല് വയസ്സ് കുറവാണ്. ഒരു വര്‍ഷത്തോളം ലിവിങ് ടുഗെതറായിരുന്നു. അതിനു ശേഷമാണ് വിവാഹിതരായതെന്നും ജിനു പറയുന്നു. മാർക്ക് എന്നാണ് മകന്റെ പേര്.

2007ല്‍, ബിഗ്ബിയിലൂടെയാണ് ജിനു അഭിനയ രംഗത്തെത്തിയത്.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT