അമ്മയുടെ പൊന്നോമന: ശ്രേഷ്ഠക്കുട്ടിക്കൊപ്പമുള്ള മനോഹര ചിത്രവുമായി ലക്ഷ്മി
Mail This Article
×
‘എന്തുവാ ഇത്...’
ഈ ഒരൊറ്റ ഡയലോഗ് മതി സോഷ്യൽ മീഡിയ സഞ്ജുവിനെയും ലക്ഷ്മിയെയും ഓർക്കാൻ. അത്രയധികം ആരാധക പിന്തുണ ടിക്ക് ടോക്കിലെയും യൂ ട്യൂബിലെയും രസികൻ വിഡിയോകളിലൂടെ ഈ യുവ ദമ്പതികൾ സ്വന്തമാക്കിയിരിക്കുന്നു. ‘എന്തുവാ ഇത്...’ എന്ന ലക്ഷ്മിയുടെ ഡയലോഗും സഞ്ജുവിന്റെ കൊല്ലം സ്റ്റൈലിലുള്ള സംസാര രീതിയും ചിരി നിറയ്ക്കുന്ന ആശയങ്ങളുടെ മനോഹരമായ അവതരണവുമൊക്കെയായി ഇരുവരും കളം നിറയുകയാണ്. ‘സഞ്ജു ആൻഡ് ലക്ഷ്മി’ എന്ന യുട്യൂബ് ചാനലിന് ഇതിനോടകം 6 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സും ഫെയ്സ്‌ബുക്കിൽ 9 ലക്ഷത്തിലധികം ഫോളോവേഴ്സുമുണ്ട്.
ഇപ്പോഴിതാ, മകൾ ശ്രേഷ്ഠയോടൊപ്പമുള്ള ലക്ഷ്മിയുടെ മനോഹരമായ ചിത്രമാണ് ശ്രദ്ധേയമാകുന്നത്.