‘അമ്മ’യുടെ പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ആദ്യ മീറ്റിങ് കൊച്ചിയിൽ നടന്നു. ‘അമ്മ’ ഇലക്‌ഷനു ശേഷം പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളുമായുള്ള ആദ്യ മീറ്റിങ് ആയിരുന്നു ഇതെന്നും മറ്റ് കാര്യങ്ങളെക്കുറിച്ചൊന്നും യോഗത്തിൽ ചര്‍ച്ച ചെയ്തില്ലെന്നും ‘അമ്മ’ അധ്യക്ഷൻ മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. ജയസൂര്യ, വിജയ് ബാബു, ലാൽ, ടിനി ടോം, ഉണ്ണി മുകുന്ദൻ, സിദ്ദീഖ്, ഇടവേള ബാബു, ശ്വേത മേനോൻ, ലെന, സുരഭി ലക്ഷ്മി, മഞ്ജു പിള്ള തുടങ്ങിയവർ പങ്കെടുത്തു.
വിഡിയോ –