ADVERTISEMENT

‘കെജിഎഫ്’ നിർമാതാക്കളായ ഹൊംബാലെ ഫിലിംസിന്റെ പുതിയ ചിത്രത്തിൽ ഫഹദ് ഫാസിലും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ. പവൻ കുമാറിന്റെ സംവിധാനത്തില്‍ ‘ധൂമം’ എന്ന പേരിൽ ചിത്രം ഒരുങ്ങും. പ്രീത ജയരാമൻ ആണ് ഛായാഗ്രാഹണം. പൂര്‍ണചന്ദ്ര തേജസ്വിയാണ് സംഗീത സംവിധാനം. ചിത്രീകരണം ഒക്റ്റോബര്‍ ഒമ്പതിന് ആരംഭിക്കും. ഹൊംബാളെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദുര്‍ ആണ് നിര്‍മാണം. പ്രൊഡക്ഷൻ ഡിസൈൻ അനീസ് നാടോടി. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷിബു ജി സുശീലൻ. മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം എത്തുക.

പൃഥ്വിരാജ് നായകനാകുന്ന ചിത്രവും ഹൊംബാളെ ഫിലിംസ് നിര്‍മിക്കുന്നുണ്ട്. ടൈസണ്‍ എന്നു പേരിട്ടിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം പൃഥ്വിരാജ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം എത്തും. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT