ADVERTISEMENT

മലയാളത്തിന്റെ പ്രിയനടൻ ബിജു മേനോൻ ഒരു ക്രിക്കറ്റ് താരമായിരുന്നു എന്ന് എത്ര പേർക്കറിയാം. എന്നാൽ ആ കൗതുകവാർത്ത പങ്കുവച്ചിരിക്കുകയാണ് ക്രിക്കറ്റ്താരം സഞ്ജു സാംസൺ.

സഞ്ജു സാംസണിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ബിജു മേനോനിലെ പഴയ ക്രിക്കറ്ററിലേക്ക് ആരാധകരുടെ ശ്രദ്ധ ക്ഷണിച്ചത്. ‘അറിഞ്ഞില്ല… ആരും പറഞ്ഞില്ല’ എന്ന കുറിപ്പോടെയാണ്, തൃശൂര്‍ ജില്ല ക്രിക്കറ്റ് അസോസിയേഷന് കീഴില്‍ ബിജു മേനോൻ കളിച്ചുകൊണ്ടിരുന്ന കാലത്തെ തിരിച്ചറിയല്‍ കാര്‍ഡിന്റെ ചിത്രം സഞ്ജു ഷെയർ ചെയ്തത്.

ADVERTISEMENT

ഭാവന സ്റ്റുഡിയോയും ഫഹദ് ഫാസിലും ചേർന്ന് നിർമ്മിച്ച ‘തങ്കം’ ആണ് ബിജു മേനോന്റെ ഏറ്റവും പുതിയ റിലീസ്. വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തങ്കം’ മികച്ച പ്രതികരണം നേടി വിജയകരമായി പ്രദർശനം തുടരുകയാണ്.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT