ADVERTISEMENT

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ‘മിഖായേല്‍’നു ശേഷം ഇരുവരും ഒന്നിക്കുന്ന ഈ ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിനായി, ശരീരഭാരം കുറച്ച് കിടിലന്‍ ലുക്കിലുള്ള താരത്തിന്റെ മേക്കോവർ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ചിത്രത്തിന്റെ, അന്‍പത്തിയഞ്ച് ദിവസത്തെ ആദ്യ ഷെഡ്യൂള്‍ യുഎഇയില്‍ പൂര്‍ത്തിയായി. ജനുവരി 20 നായിരുന്നു ഷൂട്ടിങ് ആരംഭിച്ചത്. സെക്കന്‍ഡ് ഷെഡ്യൂള്‍ ഉടന്‍ തുടങ്ങും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളിയും ചേര്‍ന്നാണ് നിർമാണം.

ADVERTISEMENT

ഹനീഫ് അദേനിയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ചാന്ദ്നി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. വിഷ്ണു തണ്ടാശേരിയാണ് ഛായാഗ്രഹണം. സന്തോഷ് രാമനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT