ADVERTISEMENT

മലയാള സിനിമയിലെ മുതിർന്ന പ്രൊഡക്‌ഷൻ കൺട്രോളർമാരിൽ ഒരാളായ താഹിർ മട്ടാഞ്ചേരി അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൃദയാഘാതമാണ്‌ മരണകാരണം എന്നാണ് അറിയുന്നത്. പുതിയ ചിത്രത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ പാലക്കാട്ടേക്ക്‌ പോകുന്നതിനിടെ ബസിൽ വച്ചായിരുന്നു അന്ത്യം. പേഴ്സിലുണ്ടായിരുന്ന വിലാസത്തിൽ ബസ് അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. സംസ്കാരം പിന്നീട്‌.

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, തമാശ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു.

ADVERTISEMENT

മക്കൾ: സംവിധായകനും ക്യാമറാമാനുമായ സമീർ താഹിർ, ക്യാമറാമാനായ സനു താഹിർ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT