ADVERTISEMENT

തന്റെ പ്രിയപ്പെട്ടവർക്കൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി മലയാളത്തിന്റെ പ്രിയനടി അനുശ്രീ.

‘ജീവിതത്തിലെ എന്റെ ശക്തിയും നെടുംതൂണുകളും ആയവര്‍ക്ക് ഒരു വലിയ ആലിംഗനം. ഒരുപാട് നാളത്തെ ദൃഢമായ സൗഹൃദത്തില്‍ നിന്ന്, ചുരുങ്ങിയ കാലം കൊണ്ട് ജീവിതത്തിന് അഭേദ്യമായ സുഹൃത്തുക്കളായി മാറിയ ചുരുക്കം ചിലര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ്.

ADVERTISEMENT

2024 ജനുവരി 26 വരെയുള്ള എന്റെ യാത്രയിലുടനീളം എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി, എന്നാല്‍ നിങ്ങള്‍ എനിക്ക് എത്രമാത്രം പ്രിയപ്പെട്ടത് ആണ് എന്ന് മനസിലാക്കാന്‍ ഞാന്‍ കുറച്ച് വാക്കുകള്‍ എഴുതുകയാണ്.

നിങ്ങള്‍ ഓരോരുത്തരും എന്നെ അടുത്ത കുടുംബത്തെപ്പോലെ കാണുകയും പിന്തുണയ്ക്കുകയും ചെയ്തു. നിങ്ങളെപ്പോലുള്ള സുഹൃത്തുക്കളെ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നതിന് ഞാന്‍ എപ്പോഴും ദൈവത്തിന് നന്ദി പറയുന്നു. നിങ്ങള്‍ ഓരോരുത്തരോടും എന്റെ നട്ടെല്ല് ആയതിന് ഒരുപാട് നന്ദി. നമ്മള്‍ ഒരുമിച്ച് വലിയ കാര്യങ്ങള്‍ നേടുകയും ഒരുമിച്ച് ഇനിയും വളരുകയും ചെയ്യും’.– പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് അനുശ്രീ കുറിച്ചു.

ADVERTISEMENT

കൊച്ചി നഗരത്തില്‍ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ വിശേഷങ്ങള്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.



ADVERTISEMENT
ADVERTISEMENT