ADVERTISEMENT

ബിജു മേനോനും ആസിഫ് അലിയും പ്രധാനവേഷത്തിലെത്തി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘തലവൻ’ എന്ന ചിത്രത്തിന്റെ ടീസർ എത്തി. ഒരു പൊലീസ് കഥ, ഉദ്യേഗത്തോടെ അവതരിപ്പിക്കുന്നതാണ് ചിത്രമെന്ന് ടീസർ സൂചിപ്പിക്കുന്നു. പൂർണ്ണമായും ത്രില്ലർ ജോണറിലാണ് ചിത്രത്തിന്റെ അവതരണം.
അരുൺ നാരായണൻ പ്രൊഡക്ഷൻസ്, ലണ്ടൻ സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ അരുൺ നാരായണനും സിജോ വടക്കനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ദിലീഷ് പോത്തൻ, കോട്ടയം നസീർ, അനുശ്രീ, മിയ ജോർജ്, ശങ്കർ രാമകൃഷ്ണൻ, ജോജി.കെ.ജോൺ, ദിനേശ്, നന്ദൻ ഉണ്ണി, അനുരൂപ്, ബിലാസ് എന്നിവരും പ്രധാന താരങ്ങളാണ്. ശരത് പെരുമ്പാവൂർ, ആനന്ദ് തേവർകാട്ട് എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം - ശരൺ വേലായുധൻ, എഡിറ്റിംഗ് -സൂരജ്.ഈ.എസ്.

ADVERTISEMENT

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഉടൻ തന്നെ സെൻട്രൽപിക്ചേഴ്‌സ് പ്രദർശനത്തിനെത്തിക്കും.

ADVERTISEMENT
ADVERTISEMENT