ADVERTISEMENT

തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളും ഗോസിപ്പുകളും സോഷ്യൽ മീഡിയയിലെ പതിവു കാഴ്ചയാണ്. പലപ്പോഴും സിനിമാ താരങ്ങളുടെ സ്വകാര്യ ജീവിതത്തിനു മേൽ കൈകടത്തുന്ന പരിധിവിടുന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. ഇപ്പോഴിതാ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജവാർത്തയ്ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തുകയാണ് നടൻ ഉണ്ണി മുകുന്ദൻ. നടി അനുശ്രീയുടെ പേരു ചേർത്ത് തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തയ്ക്കെതിരെയാണ് ഉണ്ണി മുകുന്ദൻ പ്രതികരിച്ചത്.

ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പിലൂടെയായിരുന്നു പോസ്റ്റ് ്പ്രചരിച്ചത്. ഉണ്ണി മുകുന്ദനും അനുശ്രീയും ഒന്നിച്ചു സംസാരിക്കുന്ന ഒരു ഫോട്ടോയ്ക്കൊപ്പം ‘മലയാളികള്‍ കാത്തിരിക്കുന്നത് ഇവരുടെ കല്ല്യാണം എന്ന് നടക്കും എന്ന് അറിയാനാണ്’ എന്നാണ് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. ‘‘ഈ ടൈപ്പ് വാര്‍ത്തകള്‍ നിര്‍ത്താന്‍ ഞാന്‍ എത്ര പേയ്മെന്‍റ് ചെയ്യണം?’’ എന്നായിരുന്നു ഈ വ്യാജ പോസ്റ്റ് പങ്കുവച്ച് ഉണ്ണി മുകുന്ദന്‍ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.  

ADVERTISEMENT

നിരവധിപ്പേരാണ് ഈ വിഷയത്തിൽ ഉണ്ണി മുകുന്ദനെ പിന്തുണച്ചെത്തിയത്. സ്വകാര്യത എന്നത് അഭിനേതാക്കൾക്കും ഉണ്ടെന്നും ഇത്തരം ഊഹാപോഹങ്ങൾ അവരുടെ ജീവിതത്തിലേക്കുള്ള ഒരുതരം കടന്നുകയറ്റമാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഒരാളുടെ വ്യക്തി ജീവിതത്തിലേക്ക് കൈകടത്തുന്നത് ഖേദകരമാണെന്നും ചിലർ അഭിപ്രായം പ്രകടിപ്പിച്ചു.

അതേസമയം, ജയ് ഗണേഷ് എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. ഒരിടവേളയ്ക്കു ശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന തമിഴ് ചിത്രം ‘ഗരുഡനും’ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സൂരിയാണ് ചിത്രത്തിലെ നായകന്‍.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT