ADVERTISEMENT

കടൽത്തീരത്ത് ചുവടുകൾ വയ്ക്കുന്ന തന്റെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടി ദീപ്തി സതി. വെള്ളയും പിങ്കും നിറത്തിലുള്ള അനാര്‍ക്കലി സല്‍വാറാണ് താരം അണിഞ്ഞിരിക്കുന്നത്. വെള്ള നിറത്തിലുള്ള ഹാങ്ങിങ്ങ് ഇയര്‍റിങ്ങും കാലില്‍ ചിലങ്കയും അണിഞ്ഞിട്ടുണ്ട്. മുടി മെടഞ്ഞിട്ട് മുല്ലപ്പൂ വച്ചിരിക്കുന്നു. ഒരു കുതിരയേയും താരത്തിനൊപ്പം ചിത്രങ്ങളിൽ കാണാം.

‘നീന’ എന്ന ലാല്‍ ജോസ് സിനിമയിലൂടെയാണ് ദീപ്തി സിനിമയിലേക്കെത്തിയത്. മോഡലിങ്ങ് രംഗത്തു നിന്നുമാണ് താരം സിനിമയിലേക്കെത്തിയത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും താരം അഭിനയിച്ചു. സോഷ്യല്‍മീഡിയയിലും സജീവ സാന്നിദ്ധ്യമാണ് നടി. തന്റെ ഫോട്ടോഷൂട്ടുകളും വിഡിയോകളുമെല്ലാം താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT