ADVERTISEMENT

ബിഗ് ബോസ് മത്സരാര്‍ത്ഥിയും നടിയുമായ തന്റെ ജീവിതപങ്കാളി അപ്സരയെക്കുറിച്ച് സന്തോഷക്കുറിപ്പുമായി നടനും മിനിസ്ക്രീൻ സംവിധായകനുമായ ആല്‍ബി ഫ്രാന്‍സിസ്.

‘സ്വന്തം ജീവിത പങ്കാളിയെക്കുറിച്ച് ഒരുപാട് ഒരുപാട് അഭിമാനം തോന്നുമ്പോള്‍ ഞാന്‍ എന്തു ചെയ്യണം...ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു പ്രിയതമേ...വരുന്നവരുടെയും, പോയവരുടെയും പ്രിയപ്പെട്ട മത്സരാര്‍ത്ഥി ഒരു ആള്‍ തന്നെ.. അപ്‌സര.. ഒരേ ഒരു റാണി’ എന്നാണ് അപ്‌സരയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ആല്‍ബി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ആല്‍ബിയുടെ പോസ്റ്റിന് താഴെ നിരവധിയാളുകളാണ് അപ്‌സരയ്ക്ക് പിന്തുണയുമായി എത്തുന്നത്.

‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയല്‍ സംവിധാനം ചെയ്താണ് ആല്‍ബി ശ്രദ്ധേയനായത്. ഈ സീരിയിലില്‍ മുഖ്യ കഥാപാത്രമായത് അപ്‌സരയാണ്. ടെലിവിഷന്‍ അവതാരകനുമാണ് ആല്‍ബി.

ADVERTISEMENT
ADVERTISEMENT