ADVERTISEMENT

‘ലവ് ഈസ് ലവ്’ എന്ന കുറിപ്പോടെ നടൻ ബാല സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോ ശ്രദ്ധേയമാകുന്നു. ഫോട്ടോസ് ചേർത്തുവച്ചുള്ള ഒരു കൊളാഷ് വിഡിയോയാണ് ഇത്.

ഭാര്യ എലിസബത്തിനൊപ്പുള്ള ബാലയുടെ ചിത്രവുമായാണ് വിഡിയോ തുടങ്ങുന്നത്. എന്നാൽ എലിസബത്തിന്റെ പാതിമുഖം വിഡിയോയിൽ വ്യക്തമല്ല. മറ്റൊന്നിൽ ബാലയുടെ പിതാവ് ജയകുമാറിന്റെ മടിയിൽ ഇരിക്കുന്ന മകൾ അവന്തികയുടെ ചിത്രവും കാണാം.

ADVERTISEMENT

ഭാര്യ എലിസബത്ത് ഇപ്പോള്‍ തന്റെ കൂടെയില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ബാല തുറന്നു പറഞ്ഞിരുന്നു. 2021 സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരായത്. ബാല ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴും പിന്നീട് വീട്ടിലെത്തിയപ്പോഴുമൊക്കെ എലിസബത്ത് ഒപ്പമുണ്ടായിരുന്നു. പക്ഷേ, കുറച്ച് മാസങ്ങളായി ബാലയ്ക്കൊപ്പം എലിസബത്തിനെ കാണാതിരുന്നത് ആരാധകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

അതേസമയം, ജോലിക്കായി കേരളം വിട്ടു വന്നിരിക്കുകയാണ് താനെന്നാണ് എലിസബത്ത് പറയുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT