‘പുഴയ്ക്ക് പ്രായമില്ല, ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴുകിക്കൊണ്ടേയിരിക്കുക’: ആശംസകളുമായി മഞ്ജു

Mail This Article
×
അറുപത്തിനാലാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന് പിറന്നാൾ ആശംസകളുമായി നടി മഞ്ജു വാരിയർ.
‘പിറന്നാൾ ആശംസകൾ, പ്രിയപ്പെട്ട ലാലേട്ടാ. പുഴയ്ക്ക് പ്രായമില്ല. ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴുകിക്കൊണ്ടേയിരിക്കുക... നിരന്തരം, ഒരുപാട് കാലം’.– മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു.
അതേ സമയം, മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം എംപുരാനിൽ മഞ്ജുവാണ് മറ്റൊരു പ്രധാന വേഷത്തിൽ.