ADVERTISEMENT

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ചിപ്പി. നിര്‍മാതാവ്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ എം രഞ്ജിത്ത് ആണ് ചിപ്പിയുടെ ജീവിതപാതി. 2001 ലായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ 23ാം വിവാഹവാർഷികം ആഘോഷിക്കുന്ന ചിപ്പിയുടെയും രഞ്ജിത്തിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്.

മോഹൻലാലും എൽ 360 സിനിമയുടെ അണിയറ പ്രവർത്തകരും ചേര്‍ന്നാണ് വിവാഹവാർഷികം ആഘോഷമാക്കിയത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം രജപുത്ര ഫിലിംസിന്റെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമിക്കുന്നത്. മോഹൻലാൽ, തരുൺ മൂർത്തി, മണിയൻപിള്ള രാജു തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു.

mohanlal-chippy
ADVERTISEMENT

ചിപ്പിക്കും രഞ്ജിത്തിനുമായി പ്രത്യേക കേക്കും അണിയറ പ്രവർത്തകർ ഒരുക്കിയിരുന്നു. ചിപ്പി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഇവർക്ക് അവന്തിക എന്ന മകളുണ്ട്. എൽ360 എന്ന സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ കൂടിയാണ് അവന്തിക. സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുന്നു.

ADVERTISEMENT
ADVERTISEMENT