വേറിട്ട ലുക്കിൽ ആസിഫ് അലി, ഒപ്പം അമല പോളും ഷറഫുദ്ദീനും: ‘ലെവൽ ക്രോസ്’ ടീസർ ശ്രദ്ധേയമാകുന്നു
Mail This Article
×
ആസിഫ് അലി, ഷറഫുദ്ദീൻ, അമല പോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ‘ലെവൽ ക്രോസ്’ന്റെ ടീസർ ശ്രദ്ധേയമാകുന്നു. വേറിട്ട മേക്കോവറിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും ലെവൽ ക്രോസ്സിനുണ്ട്. അർഫാസ് അയൂബ് ആണ് സംവിധാനം.
അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേഷ് പി. പിള്ളയാണ് നിർമാണം. വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രമാണിത്. അർഫാസിന്റേതാണ് കഥയും തിരക്കഥയും.
ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് ജൂൺ രണ്ടാം വാരം ചിത്രം തിയറ്ററുകളിലെത്തിക്കും.