ADVERTISEMENT

താന്‍ നായകനാകുന്ന പാൻയൂണിവേഴ്സ് സിനിമ ഒരുങ്ങുന്നുവെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപം ആവേശത്തോടെ ഏറ്റെടുത്ത് ആരാധകർ. 70 കോടി ബജറ്റിൽ ഒരുങ്ങുന്നതാണ് ഈ ചിത്രം.

‘‘ഷാജി കൈലാസിന്റെ രണ്ട് പ്രോജക്ട്സ്, ഗോകുലം ഗോപാലൻ േചട്ടന്റെ മൂന്ന് സിനിമകൾ. മമ്മൂക്കയുടെ ഒരു പടം വന്നിട്ടുണ്ട്. ഇതിൽ ഒരു പാൻ യൂണിവേഴ്സ് സിനിമയുണ്ട്. പത്മനാഭ സ്വാമിക്ക് ഒരു ട്രിബ്യൂട്ട് ആണ് ഗോപാലൻ ചേട്ടന്റെ രണ്ടാമത്തെ പടം. ഒറ്റക്കൊമ്പൻ, എൽകെ എന്നിവയാണ് മറ്റ് പ്രോ‍ജക്ടുകൾ.

ADVERTISEMENT

ഗോകുലം ചേട്ടന്റെ സിനിമയ്ക്ക് 70 കോടിയോ മറ്റോ ആണ് ബജറ്റ്. പക്ഷേ എങ്ങനെ പോയാലും ഒരു 90, 100 കോടി ബജറ്റ് ആകാൻ സാധ്യതയുണ്ട്. പാൻ യൂണിവേഴ്സ് ആകാനുള്ള വലിയ സാധ്യതയും കാണുന്നുണ്ട്. രണ്ട് വർഷത്തേക്കുള്ള സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്’’. – സുരേഷ് ഗോപി പറഞ്ഞു.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT