ADVERTISEMENT

ബാലതാരങ്ങളായി സിനിമയിലെത്തി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച സഹോദരങ്ങളാണ് സനുഷയും സനൂപും. സനുഷ പിന്നീട് നായികയായും തന്റെ സാന്നിധ്യമറിയിച്ചു.

ഇപ്പോഴിതാ, സനൂപിന്റെ ഏറ്റവും പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറൽ. രമ്യ നമ്പീശന്റെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സനൂപ്. ഇതിന്റെ വിഡിയോ ഇതിനകം വൈറലാണ്.

ADVERTISEMENT

പോണി ടെയിൽ കെട്ടി സ്മാർട്ട് ലുക്കിലാണ് വിഡിയോയിൽ താരത്തിന്റെ എൻട്രി. ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ എന്ന ചിത്രത്തിലൂടെ മലയാളികൾ ഏറ്റെടുത്ത ആ കൊച്ചു പയ്യനാണോ ഇതെന്നാണ് പലരും കമന്റുകളായി ചോദിക്കുന്നത്. അത്രയ്ക്ക് മാറ്റം സനൂപിന് വന്നിട്ടുണ്ട്.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT