‘ശ്വസിക്കുക, ഒഴുകുക, ശക്തവും ആരോഗ്യകരവുമായിരിക്കുക’: ചിത്രം പങ്കുവച്ച് ആശംസകളുമായി മോഹൻലാൽ

Mail This Article
×
യോഗ ദിനത്തില്‍ യോഗാസനത്തിലിരിക്കുന്ന തന്റെ ചിത്രം പങ്കുവച്ച് ആശംസകളുമായി നടൻ മോഹൻലാൽ. ‘എല്ലാവർക്കും യോഗാദിനാശംസകൾ! ശ്വസിക്കുക, ഒഴുകുക, ശക്തവും ആരോഗ്യകരവുമായിരിക്കുക’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്.
നിരവധി ആരാധകരാണ് താരത്തിന്റെ മെയ് വഴക്കത്തെയും ആരോഗ്യ പരിപാലനത്തെയും അഭിനന്ദിച്ച് കമന്റുകളുമായി എത്തുന്നത്.
യോഗയിലൂടെ ശരീരത്തിനും മനസിനും ലഭിക്കുന്ന നേട്ടങ്ങൾ എല്ലാവരിലേക്കും വ്യാപിപ്പിക എന്ന ലക്ഷ്യത്തോടെയാണ് ജൂൺ 21 രാജ്യാന്തര യോഗ ദിനമായി ആചരിക്കുന്നത്.