‘അജഗജാന്തര’ത്തിനു ശേഷം വീണ്ടും കിച്ചു ടെല്ലസിന്റെ തിരക്കഥ, നായകനായി അപ്പാനി ശരത്
Mail This Article
×
അജഗജാന്തരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം കിച്ചു ടെല്ലസ് തിരക്കഥയൊരുക്കുന്ന പുതിയ ചിത്രത്തിൽ ശരത് അപ്പാനി നായകനാകുന്നു. കിച്ചു ടെല്ലസും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.
ജോഷി ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. റാഫൽ പിക്ചേഴ്സിന്റെ ബാനറിൽ അഞ്ചു മരിയ, അരുൺ ഗോപിനാഥൻ എന്നിവർ ചേർന്നാണ് നിർമാണം.