അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ടൊവിനോ തോമസ് നായകൻ. ‘നരിവേട്ട’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ എത്തി. അബിൻ ജോസഫിന്റേതാണ് തിരക്കഥ. ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്ന് ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിലാണ് നിർമാണം.
തമിഴ് നടനും സംവിധായകനുമായ ചേരൻ ചിത്രത്തിലൊരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് മറ്റു താരങ്ങൾ. ഈ മാസം ഷൂട്ട് ആരംഭിക്കുന്ന ചിത്രം കോട്ടയം, വയനാട് എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കും.
എൻ.എം ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്നു. ഡി ഒ പി - വിജയ്.