അവധിക്കാലം ആഘോഷമാക്കി വിസ്മയ: ചിത്രങ്ങൾ പങ്കുവച്ച് താരപുത്രി

Mail This Article
×
തായ്‌ലാന്റിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയതാരം മോഹൻലാലിന്റെ മകളും എഴുത്തുകാരിയുമായ വിസ്മയ മോഹൻലാൽ. യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ വിസ്മയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തു.
സിനിമയിൽ ഇല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരപുത്രിയാണ് വിസ്മയ. ആയോധന കലകൾ ഏറെ ഇഷ്ടപ്പെടുന്ന വിസ്മയ കവിതകളുമെഴുതുന്നു. ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്തും വായനയും വരകളും യാത്രകളും മാര്‍ഷ്യല്‍ ആട്‌സും ക്ലേ ആര്‍ട്ടുകളുമൊക്കെയാണ് വിസ്മയയുടെ ഇഷ്ട വിനോദങ്ങള്‍.