ADVERTISEMENT

അന്തരിച്ച നടൻ സാജൻ സാഗരയുടെ ഓർമകൾ പങ്കുവച്ച് നടൻ ഗിന്നസ് പക്രു. മിമിക്രി വേദികളിലൂടെ കലാരംഗത്ത് ശ്രദ്ധേയനായ സാജൻ 2005 ല്‍, വിനയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ശ്രദ്ധേയവേഷത്തിലെത്തിയിട്ടുണ്ട്. ഗിന്നസ് പക്രുവാണ് ചിത്രത്തിൽ നായകൻ.

‘പ്രിയപ്പെട്ട സാജൻ സാഗര, മിമിക്രി വേദികളിലൂടെയും, ടിവി പരിപാടികളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ സാജൻ, 2005-ൽ പുറത്തിറങ്ങിയ വിനയൻ സർ സംവിധാനം ചെയ്ത അത്ഭുതദ്വീപിലൂടെയാണ് ഏറെ ജനപ്രീതിയുള്ള നടനാകുന്നത് . ഒരു സ്റ്റേജ് ഷോയുടെ റിഹേഴ്‌സലിനിടെ വീണ് പരുക്കേറ്റ സാജൻ സാഗര 2005 സെപ്റ്റംബർ 19-ന് തന്റെ ഇരുപത്തിഒൻപതാം വയസിൽ ഈ ലോകത്തോട് വിട പറഞ്ഞു. അത്ഭുത ദ്വീപിലെ ഇട്ടുണ്ണാൻ എന്ന ചമയക്കാരൻ കൂട്ടുകാരൻ ഇന്നും അത്ഭുതമായി മനസ്സിൽ നിറഞ്ഞു നിൽക്കുന്നു....ഒപ്പം ആ ചിരിയും....ഓർമ പൂക്കൾ’.– സാജന്റെ ചിത്രം പങ്കുവച്ച് പക്രു കുറിച്ചതിങ്ങനെ.

ADVERTISEMENT

സാജന്റെ ഓര്‍മ്മ ദിനമായിരുന്നു കഴിഞ്ഞ ദിവസം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പരിശീലനത്തിനിടെ ബെഞ്ചില്‍ നിന്നു താഴെ വീണാണ് സാജന്‍ അന്തരിച്ചത്.

ADVERTISEMENT
ADVERTISEMENT