നടി അഹാന കൃഷ്ണയ്ക്ക് പിറന്നാള്‍ ആശംസകളുമായി പിതാവും നടനുമായ കൃഷ്ണ കുമാർ.
‘ജീവിത യാത്രയിൽ 29 വർഷം മുൻപ് കൂടെ കൂടി, ഒരുപാട് സന്തോഷ നിമിഷങ്ങൾ സമ്മാനിക്കുകയും എല്ലാ സുഖ ദുഃഖങ്ങളിലും ഒപ്പം നിൽക്കുകയും ചെയ്ത ആഹാനക്ക് സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ...’ എന്നാണ് അഹാനയുടെ കുട്ടിക്കാല ചിത്രം പങ്കുവച്ച് കൃഷ്ണകുമാർ കുറിച്ചത്.
‘താങ്ക് യൂ അച്ഛാ’ എന്നാണ് അഹാനയുടെ മറുപടി. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകൾ അഹാനയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്.