ADVERTISEMENT

ഒരു കാലത്ത് സൗത്ത് ഇന്ത്യന്‍ സിനിമയിലെ വിലയേറിയ ബാലനടിയായിരുന്നു ബേബി ശാമിലി. ചേച്ചി ബേബി ശാലിനിയുടെ വഴിയേ സിനിമയിലെത്തിയ ശാമിലി മികച്ച ബാല നടിക്കുള്ള ദേശീയ പുരസ്കാരവും നേടി. വർഷങ്ങൾക്കു ശേഷം നായികയായി താരം തിരികെ എത്തിയെങ്കിലും സജീവമായില്ല.

സോഷ്യൽ മീഡിയയിൽ സജീവമാണ് ശാമിലി. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ, ശാമിലി പങ്കുവച്ച തന്റെ പുതിയ ചിത്രമാണ് വൈറൽ. ‘Rooted’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.









ADVERTISEMENT