ADVERTISEMENT

തന്റെ പെൺമക്കളുടെ കുട്ടിക്കാലത്തെയും ഇപ്പോഴത്തെയും ചിത്രങ്ങൾ കോർത്തിണക്കിയ കൊളാഷ് ഫോട്ടോ പങ്കുവച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാർ.

‘സന്തോഷമാണ് വിജയം കൊണ്ട് വരുന്നത്. ആരോ പറഞ്ഞതാണെങ്കിലും അത് ശരിയാണെന്ന് തോന്നിയിട്ടുണ്ട്. അനുഭവവും അതാണ്‌. കാരണം വൻവിജയം നേടിയ ചിലരുമായി അടുത്തപ്പോൾ അവർ സന്തുഷ്ടരല്ല. തികച്ചും നിരാശരാണ്.

ADVERTISEMENT

പലപ്പോഴും നമ്മൾ വിചാരിക്കുന്നതുപോലെ ജീവിതം പോകണമെന്നില്ല. അപ്പോഴും നമ്മൾ നമ്മുടെ അനുഗ്രഹങ്ങളെ പറ്റി ആലോചിക്കാൻ തുടങ്ങിയാൽ ഉടനെ സമാധാനം കിട്ടും. സന്തോഷവും.. ഇപ്പോൾ ജീവിതത്തിന്റെ കൂടുതൽ സമയവും ചിലവഴിക്കുന്നത് രണ്ടു മേഖലകളിലാണ്. സിനിമയിലും രാഷ്ട്രീയത്തിലും. രണ്ടിടത്തും വലുതായി ഒന്നും സംഭവിക്കുന്നില്ല. നിരാശ, ദുഃഖം ഇതിന്റെ ഒന്നും അടുത്തുകൂടി പോലും പോകാൻ എനിക്ക് താല്പര്യം ഇല്ലാത്തതിനാൽ യാത്ര, വായന അങ്ങനെ ചില പരിപാടികളിലൂടെ സന്തോഷം കണ്ടെത്തും.

എന്നാലും ചില സമയത്തു വെറുതെ ഇരിക്കേണ്ടി വരും. ആ സമയങ്ങളിലെ ഇഷ്ട വിനോദം പഴയ ഫോട്ടോസ് തിരയുക, കണ്ടു രസിക്കുക. ഇന്ന് തിരഞ്ഞപ്പോൾ കണ്ട മൂന്ന് ചിത്രങ്ങൾ. മനസ്സിന് സുഖം തന്ന മക്കളുടെ ചിത്രങ്ങൾ. അവർ ജനിച്ചു, വളർന്നു, ആരോഗ്യത്തോടെ അവരോടൊപ്പം ഇത്രയും കാലം ജീവിക്കാൻ സാധിച്ചു. ആരോഗ്യം, അതും ഒരു അനുഗ്രഹമാണ്.

ADVERTISEMENT

വെറുതെ ഡൽഹിയിൽ ഇരിക്കുന്ന ഈ സമയം ഈ ചിത്രങ്ങൾ എനിക്ക് സന്തോഷം തന്നു. ഇത് വായിക്കുന്ന നിങ്ങളും സന്തുഷ്ടരാണെന്ന് വിശ്വസിക്കുന്നു. ഏതു കാര്യത്തിനിറങ്ങുബോഴും എത്ര പ്രതിസന്ധിയിലാണെങ്കിലും സന്തോഷം കണ്ടെത്തി മുന്നേറുക. നിങ്ങളുടെ സന്തോഷം നിങ്ങൾക്ക് വിജയം കൊണ്ടുവരും’. – ചിത്രങ്ങൾക്കൊപ്പം കൃഷ്ണകുമാർ കുറിച്ചു.



ADVERTISEMENT
ADVERTISEMENT