ADVERTISEMENT

മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ റിലീസിനൊരുങ്ങുമ്പോൾ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. എമ്പുരാനു ശേഷം എത്തുന്ന തുടരും എന്ന മോഹൻലാൽ ചിത്രത്തിന്റെ സംവിധായകനാണ് തരുൺ.

‘ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്’ എന്നാണ് എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകള്‍ പങ്കുവച്ച് തരുൺ മൂർത്തി കുറിച്ചത്.

ADVERTISEMENT

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. ശോഭനയും മോഹന്‍ലാലും 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയും സിനിമയ്ക്കുണ്ട്. അതേസമയം മാർച്ച് 27 ന് ആഗോള റിലീസായാണ് എമ്പുരാൻ എത്തുന്നത്.

ADVERTISEMENT
ADVERTISEMENT