തെന്നിന്ത്യയുടെ പ്രിയനായിക മധുബാല മലയാളത്തിന്റെ ഇഷ്ടനടൻ ഇന്ദ്രൻസിന്റെ നായികയാകുന്ന ‘ചിന്ന ചിന്ന ആസൈ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വിഖ്യാത സംവിധായകൻ മണിരത്നം പ്രകാശിപ്പിച്ചു. പൂർണ്ണമായും വാരണാസിയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് നിർമ്മിക്കുന്നത്.
വർഷ വാസുദേവ് ആണ് ചിന്ന ചിന്ന ആസൈയുടെ രചനയും സംവിധാനവും. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, എഡിറ്റർ : റെക്ക്സൺ ജോസഫ്.