ജന്മദിനത്തിൽ മോഹൻലാലിന് ആശംസകൾ നേർന്ന് നടി കാർത്തികയും ‘ഉണ്ണികളെ ഒരു കഥ പറയാം’ സിനിമയില്‍ ബാലതാരങ്ങളായി അഭിനയിച്ചവരും.
യദു കൃഷ്ണൻ, വിധു കൃഷ്ണൻ, വിമൽ, ബോബൻ, പ്രശോഭ്, ചൈതന്യ, കാർത്തിക്, വിദ്യ, അഭിജിത്ത്, സ്വപ്ന എന്നിവരാണ് മോഹൻലാലിന് ആശംസളുമായി എത്തിയത്.
‘ഉണ്ണികളെ ഒരു കഥ പറയാം’ സിനിമയില്‍ മോഹൻലാലും കാർത്തികയുമാണ് നായികാനായകൻമാരായി എത്തിയത്. ‘ഹായ് ലാലു... ജന്മദിനാശംസകൾ. ആരോഗ്യവും സന്തോഷവും നൽകിയ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. ഈ വർഷത്തെ ജന്മദിനം ഒരുപാട് സ്പെഷൽ ആണെന്ന് എനിക്കറിയാം. കാരണം, മറ്റൊരാൾക്കും സാധിക്കാത്ത തരത്തിൽ ബോക്സ്ഓഫിസ് തകർത്തുകൊണ്ടു മുന്നേറുകയാണ് ലാലു. ലോകത്തുള്ള എല്ലാ മലയാളികളും ഈ ദിവസം ആഘോഷമാക്കാൻ ആഗ്രഹിക്കുന്നു. അനുഗ്രഹങ്ങളുടെ ദിവസമാകട്ടെ ഈ ജന്മദിനം’. – കാർത്തികയുടെ ആശംസ ഇങ്ങനെ.