ADVERTISEMENT

കാര്യസ്ഥന്‍, തേജാ ഭായ് ആന്‍ഡ് ഫാമിലി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അഖില ശശിധരന്‍. അവതാരകയായി ശ്രദ്ധ നേടിയ ശേഷമാണ് താരം സിനിമാരംഗത്തെത്തിയത്. എന്നാൽ പിന്നീ‌ട് സിനിമയിൽ നിന്നു മാറി നിന്ന അഖില അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ തന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

താന്‍ 17 വര്‍ഷമായി ശുദ്ധവെജിറ്റേറിയനാണെന്നും ഭക്ഷണം ശുദ്ധമാണെങ്കില്‍ മനസ്സ് ശുദ്ധമാകുമെന്നും ബുദ്ധി അഖില പറയുന്നു.

ADVERTISEMENT

‘‘ഛാന്ദോഗ്യോപനിഷത്തില്‍ പറഞ്ഞിട്ടുള്ളത് നമ്മു‌ടെ ഭക്ഷണം ശുദ്ധമാണെങ്കില്‍ മനസും ശുദ്ധമാകും, മനസ് ശുദ്ധമാണെങ്കില്‍ ബുദ്ധി നിലനില്‍ക്കും എന്നാണ്. ബുദ്ധി നിലനില്‍ക്കുമ്പോഴാണ് ബന്ധനങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നത്. ‌എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ സങ്കീര്‍ണത എത്രത്തോളം കുറയ്ക്കുന്നുവോ അത്രയും കരുതലുള്ളവരാവും. വികാരങ്ങളുള്ള ഒരു ജീവിയെ കഴിക്കുമ്പോള്‍ കൊല്ലുന്ന സമയത്തുണ്ടായിരുന്ന വികാരം എന്താണോ അതും കൂടിയാണ് കഴിക്കുന്നത്’’.– അഖില പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT