ADVERTISEMENT

മലയാള സിനിമയുടെ എക്കാലത്തേയും പ്രിയ നായികമാരിൽ ഒരാളായ കനകയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ. സിനിമ രംഗം വിട്ട് ഏറെക്കാലമായി പൊതുവേദികളിൽ നിന്നകന്നു കഴിയുകയാണ് താരം. പഴയ കനകയെ തിരിച്ചറിയാനാകാത്ത വിധം മാറിപ്പോയെന്നാണ് പുതിയ ചിത്രങ്ങള്‍ കാണുമ്പോൾ മനസ്സിലാകുക.

ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി തുടങ്ങി ബ്ലോക് ബസ്റ്റര്‍ മലയാഴ സിനിമകളിലും കരകാട്ടക്കാരൻ ഉൾപ്പടെ സൂപ്പർഹിറ്റ് തമിഴ് സിനിമകളിലൂടെയും താരമായ കനക കാലക്രമേണ സിനിമ വിട്ട് ഏറെക്കുറേ അ‍ജ്ഞാതമെന്നു പറയാവുന്ന ഒരു സ്വകാര്യജീവിതത്തിലേക്ക് ഒതുങ്ങി.

ADVERTISEMENT

താരത്തിന്റെ പുതിയ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

ADVERTISEMENT
ADVERTISEMENT