മലയാളത്തിന്റെ പ്രിയനടി ദർശന രാജേന്ദ്രന്റെ മാതാപിതാക്കളും അഭിനേതാക്കളുമായ രാജേന്ദ്രനും നീരജ രാജേന്ദ്രനും തങ്ങളുടെ പ്രണയകഥ പറയുന്നതാണു സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തങ്ങളുടെ വിവാഹ ശേഷം പ്രണയത്തെക്കുറിച്ചു പിതാവ് ചോദിച്ചതും അതിനു താൻ നൽകിയ മറുപടിയും രാജേന്ദ്രന്‍ വിശദീകരിക്കുന്നതു മനോഹരമാണ്.
‘‘ഞങ്ങൾ ബലമായി വിശ്വസിക്കുന്നത് അച്ഛനിത് അറിയാമായിരുന്നു എന്നാണ്. കല്യാണം കഴിഞ്ഞ് കുട്ടികളൊക്കെ ഉണ്ടായ ശേഷം ഞങ്ങളെല്ലാവരും കൂടി ഒരു യാത്ര പോകുമ്പോൾ അച്ഛൻ ചോദിച്ചു, ‘‘ഞാൻ കുറേക്കാലമായി ഒരു കാര്യം ചോദിക്കണമെന്നു വിചാരിക്കുന്നു, നിങ്ങൾ തമ്മിൽ പ്രേമത്തിലായിരുന്നോ’’ എന്ന്. ഞങ്ങൾ പരസ്പരം നോക്കി. ശേഷം ഞാൻ പറഞ്ഞു, ‘അന്നും ഇന്നും’ എന്ന്. അച്ഛനതു തൃപ്തിയായി. പിന്നീടൊന്നും ചോദിച്ചില്ല’’.– രാജേന്ദ്രൻ പറയുന്നു.
‘ആവേശം’ സിനിമയിൽ ഒരു മികച്ച വേഷം അവതരിപ്പിച്ചാണ് നീരജ ശ്രദ്ധേയയായത്. തുടർന്നു നിരവധി സിനിമകളുടെ ഭാഗമയി. ദർശനയെക്കൂടാതെ ഭാവന രാജേന്ദ്രൻ എന്നൊരു മകൾ കൂടിയുണ്ട് നീരജ–രാജേന്ദ്രൻ ദമ്പതികൾക്ക്.