ADVERTISEMENT

നാൽപതാം പിറന്നാൾ ദിനത്തിൽ നടി കനി കുസൃതി പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു.

‘സെപ്റ്റംബർ 12-ന് എനിക്ക് 40 വയസ്സായി. ഈ ജീവിതയാത്രയിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാനും, മറക്കാനും, കാലിടറാനും, നൃത്തം ചെയ്യാനും കഴിയുന്നതിൽ ഞാൻ വളരെയധികം നന്ദിയുള്ളവളാണ്.

ഇന്നത്തെ ഞാൻ ആയി എന്നെ വളർത്തിയതിന് എന്റെ അച്ഛനും അമ്മയ്ക്കും, എന്റെ ജീവിതം പങ്കിടുന്നവർക്കും, ജീവിതയാത്രയിൽ എന്നോടൊപ്പം സഞ്ചരിക്കുന്ന സുഹൃത്തുക്കൾക്കും എന്റെ ഹൃദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു. നിങ്ങളുടെ സ്നേഹവും ദയയും സഹനവും എന്റെ ജീവിതം ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ സമ്പന്നമാക്കി. എന്റെ സുഹൃത്തുക്കളാണ് ശരിക്കും എന്റെ കുടുംബം.

ഞാൻ ജന്മദിനങ്ങൾ ആഘോഷിക്കാറില്ല എങ്കിലും എനിക്ക് ആശംസകൾ അയച്ച എല്ലാവർക്കും നന്ദി. മറന്നുപോയവർക്കും നന്ദി, കാരണം അതൊന്നും ഒരു വിഷയമേയല്ല. മനോഹരമായ ഒരു ജീവിതം നമുക്കെല്ലാവർക്കുമുണ്ട് എന്നതും നിങ്ങളെ കണ്ടുമുട്ടാൻ എനിക്ക് ഭാഗ്യമുണ്ടായി എന്നതുമാണ് പ്രധാനം. നിങ്ങൾ ഇവിടെ ഉള്ളതിന് നന്ദി’. - കനി കുറിച്ചു.

ബിരിയാണി എന്ന ചിത്രത്തിലെ ഖദീജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് 2020-ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് കനിക്കു ലഭിച്ചു. കഴിഞ്ഞവർഷം കാൻ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ ചെയ്ത, പായൽ കപാഡിയ രചനയും സംവിധാനവും നിർവ്വഹിച്ച ഓൾ വി ഇമാജിൻ ആൾ ലൈറ്റ് എന്ന ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തിയതും കനിയാണ്.

ADVERTISEMENT
ADVERTISEMENT