ADVERTISEMENT

മലയാളികൾക്കു പ്രിയങ്കരരായ താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമയും. ഇവരുടെ മകന്‍ ദക്ഷ് ധാർമിക്കും ആരാധകർക്ക് പ്രിയപ്പെട്ടയാളാണ്. ഇപ്പോഴിതാ, മകന്റെ പിറന്നാൾ ദിനത്തിൽ മനോഹരമായ ആശംസ പോസ്റ്റുമായി എത്തിയിരിക്കുകയാണ് സംയുക്ത വർമ. മകന് ഒന്നോ, രണ്ടോ വയസ് മാത്രം പ്രായമുള്ളപ്പോൾ പകർത്തിയ കുടുംബ ചിത്രം പങ്കിട്ടായിരുന്നു സംയുക്ത ദക്ഷിന് ആശംസ നേർന്നത്. ‘ഈ പുണ്യ അഷ്ടമിരോഹിണി ദിനത്തിൽ… നിന്നെ ഞങ്ങൾക്ക് നൽകി ദൈവം അനുഗ്രഹിച്ചു. ജന്മദിനാശംസകൾ ദക്ഷ്… അമ്മയുടെ കുഞ്ഞ് വാവ’ എന്നാണ് സംയുക്ത കുറിച്ചത്.

അടുത്തിടെ ഈ താരകുടുംബത്തിന്റെ ഒരു പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ദക്ഷ് വലിയ പയ്യനായല്ലോ എന്നാണ് ആരാധകര്‍ കമന്റിട്ടത്. 2002 നവംബര്‍ 21നാണ് സംയുക്ത വര്‍മയും ബിജു മേനോനും വിവാഹിതരായത്. വിവാഹശേഷം അഭിനയത്തിൽ നിന്നും പൂർണമായി വിട്ടു നിൽക്കുന്ന സംയുക്ത സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT