മകൻ ധന്വിന്‍ അമ്പാടിക്കൊപ്പമുള്ള മനോഹരചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി വീണ നായർ. ‘Mine. Ambuchan’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്.
മുൻപും മകനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും വിഡിയോസും വീണ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
വീണ അമ്പൂച്ചന്‍ എന്ന് വിളിക്കുന്ന മകന്‍ ധന്വിന്‍ അമ്പാടി സ്‌കൂള്‍ വിട്ട് വരുന്നതും, ഓടി വന്ന് വീണയെ കെട്ടിപ്പിടിക്കുന്നതുമായ ഒരു വിഡിയോയ്‌ക്കൊപ്പം ‘അമ്പാടി നീയാണ് എന്റെ ലോകം. എന്റെ എല്ലാ കഷ്ടപ്പാടിലും കൂടെ നിന്നതിന് നന്ദി. ഞാന്‍ ജീവിച്ചിരിയ്ക്കുന്നതിന്റെ ഒരേ ഒരു കാരണം നീ മാത്രമാണ്. ലവ് യു അമ്പൂച്ച’ എന്നു വീണ കുറിച്ചത് ഏറെ വൈറൽ ആയിരുന്നു.
ആരാധകരും പ്രിയപ്പെട്ടവരുമടക്കം നിരവധിയാളുകളാണ് വീണയുടെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.