ADVERTISEMENT

‘കാന്‍സറൊന്നുമില്ല, എല്ലാം വെറും അഭിനയം’ എന്ന രീതിയിലുള്ള അധിക്ഷേപ കമന്റുകള്‍ക്കെതിരെ പ്രതികരണവുമായി രേണു സുധി. "എന്റെ മനസിന് കാൻസറില്ലെന്നും ശരീരത്തെ ബാധിച്ചത് നിങ്ങളുടെ കുത്തുവാക്കുകളെക്കാൾ വലിയ കാൻസറല്ലെന്നും" രേണുസുധി പറയുന്നു. 

കഴിഞ്ഞ ദിവസം മകനുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ചു ചെയ്ത വിഡിയോക്ക് പിന്നാലെയായിരുന്നു ഇത്തരം കമന്റുകള്‍. 'നഷ്ടപ്പെട്ട ഓർമ്മയും ശബ്ദവും ആരോഗ്യവും നിമിഷനേരം കൊണ്ട് തിരിച്ചു കിട്ടി', 'മികച്ച അഭിനയം' എന്നിങ്ങനെയായിരുന്നു വിഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍. 

ADVERTISEMENT

ആക്ഷേപങ്ങള്‍ക്കെതിരെ ചെയ്ത വിഡിയോയില്‍ രേണു സുധി തലയില്‍ നിന്നും മുടി കൊഴിയുന്നതും വിഡിയോയില്‍ കാണിക്കുന്നുണ്ട്. കാന്‍സര്‍ രോഗബാധിതയായ രേണു കീമോ ചികില്‍സയ്ക്കായി മുടിമുറിച്ചിരിക്കുകയാണ്.

"എനിക്ക് കാൻസർ ഇല്ല എന്ന് പറയുന്നവരോട്... അതെ, എന്റെ മനസ്സിന് കാൻസർ ഇല്ല, പക്ഷേ ശരീരത്തിന്... നിങ്ങളുടെ കുത്തുവാക്കുകളെക്കാൾ വലിയൊരു കാൻസറല്ല എന്റെ ശരീരത്തെ പിടികൂടിയിരിക്കുന്നത്. മുടിയിൽ ഒന്ന് തൊട്ടാൽ മതി, അത് കയ്യിലേക്ക് കൊഴിഞ്ഞുവീഴുകയാണ്.." എന്നാണ് വിഡിയോ പങ്കുവച്ചു കൊണ്ട് രേണു എഴുതിയിരിക്കുന്നത്. 

ADVERTISEMENT
Actress Renu Sudhi Hits Back at 'Fake Cancer' Claims:

Renu Sudhi has responded to abusive comments questioning her cancer diagnosis, stating that while her mind is free of cancer, her body is battling a disease larger than hurtful words. She shared a video showing her hair loss due to chemotherapy, a consequence of her treatment, in response to accusations of mere acting.

ADVERTISEMENT
ADVERTISEMENT